¡Sorpréndeme!

സൗദിയിൽ അറസ്റ്റുകളുടെ പിന്നിൽ ബിൻ സൽമാന്റെ പോരാളികൾ | Oneindia Malayalam

2018-01-09 964 Dailymotion

രാജ്യത്തെ ഏറ്റവും പ്രധാന വ്യക്തിത്വങ്ങളെയാണ് അറസ്റ്റ് ചെയ്തു ജയിലിലിട്ടത്. കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ സംഘത്തിന്റെ നിര്‍ദേശ പ്രകാരമായിരുന്നു അറസ്റ്റുകളെല്ലാം. പ്രമുഖരെ അറസ്റ്റ് ചെയ്യാനെത്തിയ സംഘത്തെ കുറിച്ചുള്ള വിവരങ്ങളാണിപ്പോള്‍ പുറത്തുവരുന്നത്. രക്തക്കറയുള്ള വാള്‍ എന്നര്‍ഥം വരുന്ന അല്‍ അജ്‌റബ് സ്വോര്‍ഡ് എന്ന സംഘത്തില്‍പ്പെട്ട സൈനികരെ ഉപയോഗിച്ചായിരുന്നു അറസ്റ്റ്. കഴിഞ്ഞിദിവസം പ്രതിഷേധിക്കാന്‍ ഒത്തുചേര്‍ന്ന രാജകുമാരന്‍മാരെ അറസ്റ്റ് ചെയ്തതും ഇവരാണത്രെ. മുഹമ്മദ് ബിന്‍ സല്‍മാന്റെ കീഴിലാണ് ഈ സംഘമുള്ളതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജകുടുംബത്തില്‍ ഉയരുന്ന വിമത ശബ്ദങ്ങള്‍ ഇല്ലാതാക്കാനാണ് അജ്‌റബ് സ്വോര്‍ഡ് സംഘം പ്രവര്‍ത്തിക്കുന്നതത്രെ. ഇവരുടെ നീക്കങ്ങള്‍ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നിര്‍ദേശ പ്രകാരമാണ്. മറ്റാര്‍ക്കും ഇവരുടെ നിയന്ത്രണമില്ല. രാജ്യത്ത് നടക്കുന്ന സുപ്രധാന നീക്കങ്ങള്‍ക്ക് പിന്നിലെല്ലാം ഇവരാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നവംബറില്‍ അല്‍ വലീദ് ബിന്‍ തലാല്‍, മയ്തിബ് ബിന്‍ അബ്ദുല്ല ഉള്‍പ്പെടെയുള്ള രാജ്യത്തെ പ്രമുഖരെ അറസ്റ്റ് ചെയ്തത് ഈ സംഘമായിരുന്നു.